രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 12.400 കിലോഗ്രാം  വെള്ളി ആഭരണങ്ങള്‍ പിടികൂടി.

0

മതിയായ രേഖകളില്ലാതെ സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച 12.400 കിലോഗ്രാം വെള്ളി ആഭരണങ്ങള്‍  മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റ് അധികൃതര്‍ പിടികൂടി. തമിഴ്‌നാട് സേലത്ത് നിന്നും കോഴിമുട്ട കയറ്റിക്കൊണ്ടു വരികയായിരുന്ന കെ എല്‍ 10 എ എക്‌സ്  7877 നമ്പര്‍ ബൊലേറോ പിക്ക് അപ്പ് വാഹനത്തിന്റെ ഡ്രൈവര്‍ കാബിനില്‍ പ്രത്യേക അറകളില്‍ ഒളിപ്പിച്ച നിലയിലാണ് വെള്ളി കടത്തുവാന്‍ ശ്രമിച്ചത്. മലപ്പുറം കുഴിമണ്ണ സ്വദേശി മന്‍സിലുല്‍ ഫിലാഹ് വീട്ടില്‍ സെയ്താലി മകന്‍ ജലീല്‍ മാറാടിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തൊണ്ടിമുതലായ 12.400 കിലോഗ്രാം വെള്ളി ആഭരണങ്ങളും ( വിപണിയില്‍ ഉദ്ദേശം 8 ലക്ഷത്തോളം വിലമതിക്കുന്നു) അധികാരപ്പെട്ട ജി എസ് ടി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതാണ്. മുത്തങ്ങ എക്‌സൈസ്   ഇന്‍സ്‌പെക്ടര്‍ പി ബാബുരാജിന്റെ  നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍ ശ്രീ കെ അനില്‍കുമാര്‍   സി ഇ ഒ മാരായ വി.കെ സുരേഷ് ,എം എ സുനില്‍ കുമാര്‍   എന്നിവര്‍ ചേര്‍ന്നാണ് ആഭരണങ്ങള്‍ കണ്ടെടുത്തത്.

Leave A Reply

Your email address will not be published.

error: Content is protected !!