ഹറമിൽ കൂടുതൽ ജീവനക്കാരെ നിയമിച്ചു; നിരവധി മലയാളികളും ഉംറക്കെത്തുന്നു
ഉംറ തീർത്ഥാടകർക്ക് ആവശ്യമായ നിർദ്ധേശങ്ങളും സഹായങ്ങളും നൽകുന്നതിനായി 531 ജീവനക്കാരെയാണ് ഹറമിൽ പ്രത്യേകമായി നിയമിച്ചിട്ടുളളത്. മൂന്ന് ഷിഫ്റ്റുകളിലായാണ് ഇവർ ജോലി ചെയ്യുക. ഇവരുൾപ്പെടെ വിവിധ വകുപ്പുകളിലായി നാലായിരത്തോളം ജീവനക്കാരെയാണ് ഉംറ തീർത്ഥാടകർക്കായി ഹറമിൽ നിയമിച്ചിട്ടുള്ളത്. ഉംറ ചെയ്യുന്നതിനായി നിരവധി മലയാളികളും ഹറമിലെത്തുന്നുണ്ട്.