ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു
ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി ഇന്ന് മരിച്ചു . 427 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിതനായി ചികിൽസയിൽ കഴിഞ്ഞ പ്രവാസിയാണ് ഇന്ന് മരിച്ചത്.
പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ട 427 പേരിൽ 133 പേർ പ്രവാസികളാണ്. 282 പേർക്ക് സമ്പർക്കത്തിലൂടെയും 12 പേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്. നിലവിൽ 4205 പേരാണ് ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 57 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതുതായി 402 പേർ കൂടി സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.