കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ സേവനങ്ങൾ വിലയിരുത്താന്‍ നടപടി
കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ സേവനങ്ങൾ സംബന്ധിച്ച് പ്രവാസികളിൽ നിന്നു വിലയിരുത്തലും നിർദേശങ്ങളും ശേഖരിക്കുന്നു. ഇതിനായി പ്രത്യേക ഫീഡ് ബാക്ക് ഫോം പുറത്തിറക്കിയതായി എംബസ്സി വാർത്താകുറിപ്പിൽ അറിയിച്ചു. കോൺസുലാർ , കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായായാണ് നടപടി.