വാഹനപരിശോധനക്കിടെ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍.
മാനന്തവാടി ടൗണില്‍ രാത്രി നടത്തിയ വാഹന പരിശോധനയിലാണ് കുഞ്ഞോം സ്വദേശിയായ പന്നിയോടന്‍ വീട്ടില്‍ ഷെഫീഖ് പി.സി എന്നയാളെയും കണ്ടത്തുവയല്‍ സ്വദേശിയായ കൊക്കോടന്‍ വീട്ടില്‍ സബാദ്.കെ എന്നയാളെയും മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍ ടി യും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
ഇവരുടെ കൈവശത്തില്‍ നിന്നും 650 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവര്‍ യാത്രചെയ്തിരുന്ന ഗഘ 72അ 9837 സ്‌കൂട്ടി കസ്റ്റഡിയിലെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിന്റോ സെബാസ്റ്റ്യന്‍ ,അജേഷ് വിജയന്‍ ,വിപിന്‍ വില്‍സണ്‍ ,സനൂപ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.