കുവൈത്തില്‍ 492 പേര്‍ക്ക്​ കൂടി കോവിഡ്​; 698 പേര്‍ക്ക്​ രോഗമുക്​തി

0

 കുവൈത്തില്‍ 492 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 110,568 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. ശനിയാഴ്​​​ച 698 പേര്‍ ഉള്‍പ്പെടെ 102,722 പേര്‍ രോഗമുക്​തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ ആറുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 655 ആയി. ബാക്കി 7191 പേരാണ്​ ചികിത്സയിലുള്ളത്​. 139 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 2805 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

Leave A Reply

Your email address will not be published.

error: Content is protected !!