വിസാ നടപടികളിൽ വേഗം കൂട്ടി ദുബായ്
ഗ്ലോബൽ വില്ലേജിലെ പ്രദർശകരുടെയും പങ്കാളികളുടെയും വിസാ നടപടികൾ കൂടുതൽ വേഗത്തിലാക്കാനൊരുങ്ങി ജി ഡി ആർ എഫ് എ. ഇത് സംബന്ധിച്ച ഗ്ലോബൽ വില്ലേജും ദുബായ് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സും കൈകോർത്തു പ്രവർത്തിക്കും.
ഗ്ലോബൽ വില്ലജ് പാർട്ണർ ഹാപ്പിനസ്സ് സെന്റർ എന്ന പേരിലുള്ള പ്രത്യേക ചാനൽ വഴിയാണ് വിസാ നടപടികൾ ദ്രുത ഗതിയിലാക്കുക. പങ്കാളികളുടെ വിസാ അപേക്ഷയും മറ്റു ബിസിനസ്സ് ആവശ്യങ്ങളും നിറവേറ്റപ്പെടുന്ന ഓൺലൈൻ പോർട്ടിലായിരിക്കും ഈ കേന്ദ്രം. കനത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഈ മാസം 25 നാണ് ഗ്ലോബൽ വില്ലേജ് പുതിയ സീസണിന് ആരംഭം കുറിക്കുന്നത്. ജി ഡി ആർ എഫ് എ യുമായി പ്രവർത്തിക്കുന്നതിന് അതിയായ സന്തോഷമുണ്ടെന്ന് ഗ്ലോബൽ വില്ലേജ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ അലി അൽ സുവൈദി അറിയിച്ചു