5 പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം കല്‍പ്പറ്റയില്‍ 13 പേര്‍ക്ക് കോവിഡ് പോസിറ്റീവ്

0

ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍  12 പേര്‍ക്കും, ആര്‍ടിപിസിആര്‍ പരിശോധനയില്‍ ഒരാള്‍ക്കും കോവിഡ് പോസിറ്റീവായി. എആര്‍ ക്യാമ്പിലെ 2 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും, കോവിഡ് കണ്‍ട്രോള്‍ സെല്ലിലെ 3 പോലീസ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് പോസിറ്റീവായി. കല്‍പ്പറ്റ സ്വദേശികളായ എട്ടു പേര്‍ക്കും,  മേപ്പാടി, കണിയാമ്പറ്റ, മുട്ടില്‍ വൈത്തിരി, പനമരം  എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്. 105 ആന്റിജന്‍ പരിശോധനയും 46 ആര്‍ടിപിസി ആര്‍ പരിശോധനയും ഒരു ട്രൂനാറ്റ് പരിശോധനയുമാണ് ഇന്നു നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!