കുടിയോംവയല്‍ ജലസേചന പദ്ധതിക്ക് ഒ.ആര്‍. കേളു ശിലയിട്ടു
പനമരം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 13 ചുണ്ടക്കുന്നില്‍ കുടിയോംവയല്‍ ജലസേചന പദ്ധതി തറക്കല്ലിടല്‍ ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന്‍ അധ്യക്ഷയായി. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നു 90 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്തിലെ 150 ഓളം നെല്‍കര്‍ഷക്കാണ് പ്രയോജനം ലഭിക്കുന്നത്. ഇവിടെയുള്ള 300 ഏക്കര്‍ നെല്‍പ്പാടങ്ങളില്‍ വര്‍ഷങ്ങളായി ജലക്ഷാമം നേരിടുന്നുണ്ട്. പനമരം പുഴയില്‍ നിന്നും 1500 മീറ്റര്‍ പൈപ്പിട്ടാണ് ജലമെത്തിക്കുന്നത്. ചടങ്ങില്‍ ഓവര്‍സിയര്‍ എം. ഇസ്മായില്‍, നിരവധി കര്‍ഷകര്‍ പങ്കെടുത്തു.