സൗദി അറേബ്യയിൽ 24 പേർ കൊവിഡ് ബാധിച്ച് മരിച്ചു
സൗദി അറേബ്യയിൽ കഴിഞ്ഞദിവസം24 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 407 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. 513 പേർ സുഖം പ്രാപിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 3,38,539 പോസിറ്റീവ് കേസുകളിൽ 3,23,282 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4996 ആയി ഉയർന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 9261 പേരാണ്. അതിൽ 859 പേരുടെ നില ഗുരുതരമാണ്.