ദുബൈയില്‍ പരസ്യം കണ്ട് മസാജിന് പോയ യുവാവിനെ കൊള്ളയടിച്ചു; കേസില്‍ വിചാരണ തുടങ്ങി
പരസ്യം കണ്ട് മസാജിന് വേണ്ടി പോയ യുവാവിനെ കൊള്ളയടിച്ച സംഭവത്തില്‍ ദുബൈ കോടതിയില്‍ വിചാരണ തുടങ്ങി. ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് അറബ് യുവാവിന്റെ പണവും ബാങ്ക് കാര്‍ഡുകളും കൊള്ളടയിച്ചത്. കേസിലെ പ്രധാന പ്രതിയായ, 22 വയസുള്ള ആഫ്രിക്കന്‍ സ്വദേശിയാണ് ഇപ്പോള്‍ വിചാരണ നേരിടുന്നത്.ഓണ്‍ലൈന്‍ വഴി വ്യാജ പരസ്യങ്ങള്‍ നല്‍കിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. ജുമൈറ ലേക് ടവേഴ്‍സിലെ ഒരു അപ്പാര്‍ട്ട്മെന്റിലെ വിലാസമാണ് പരസ്യത്തില്‍ നല്‍കിയിരുന്നത്. ഇതനുസരിച്ച് അവിടെയെത്തിയ യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും പണവും ബാങ്ക് കാര്‍ഡുകളും കൈക്കലാക്കുകയും ചെയ്‍തു. നഗ്നയായ സ്ത്രീയെ തനിക്കൊപ്പം ഇരുത്തി ചിത്രങ്ങളെടുത്തുവെന്നും പൊലീസില്‍ പരാതിപ്പെട്ടാല്‍ ഇവ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും യുവാവ് പറഞ്ഞു.