ലേഡീസ് ഹോസ്റ്റലിന്റെയും സ്റ്റാഫ് ക്വാട്ടേഴ്‌സിന്റെയും ഉദ്ഘാടനം 12 ന്
തലപ്പുഴയിലെ വയനാട് എന്‍ജിനീയറിംഗ് കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ലേഡീസ് ഹോസ്റ്റലിന്റെയും സ്റ്റാഫ് ക്വാട്ടേഴ്‌സിന്റെയും ഉദ്ഘാടനം 12 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ വിര്‍വഹിക്കുമെന്ന് കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മന്ത്രി കെ.ടി.ജലീല്‍ അദ്ധ്യക്ഷനായിരിക്കും.കോളേജില്‍ നടക്കുന്ന ചടങ്ങില്‍ എം.എല്‍.എ,മാരായ ഒ.ആര്‍.കേളു ഐ.സി.ബാലകൃഷ്ണന്‍, സി.കെ.ശശീന്ദ്രന്‍ എന്നിവരും ത്രിതല പഞ്ചായത്ത് പ്രതിനിധികളും പങ്കെടുക്കും.വാര്‍ത്താ സമ്മേനത്തില്‍ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍, പ്രിന്‍സിപ്പാള്‍ ഡോ.അനിത, പി.ടി.എ.പ്രസിഡന്റ് യു.എ.പൗലോസ്, സി.എ.രവീന്ദ്രന്‍, പി.ടി.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.