കണ്ടെയ്ന്‍മെന്റ് / മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍

0

മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12 പൂര്‍ണ്ണമായും അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 2 (കുമ്പളേരി) പൂര്‍ണ്ണമായും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ 13,14 വാര്‍ഡുകള്‍ പൂര്‍ണ്ണമായും കോട്ടത്തറ പഞ്ചായത്തിലെ വാര്‍ഡ് 1 ലെ ജൈന്‍ സ്ട്രീറ്റ് പ്രദേശവും നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 16 ലെ മാടക്കര കോളിയാടി റോഡിന് വലതുവശം അടിവാരം ബൈപ്പാസ് റോഡ് മുതല്‍ മാത്തൂര്‍ പാലം വരെയും ബൈപ്പാസ് തവനി റോഡില്‍ ചുണ്ടത്ത് സ്‌കറിയ വീട് ഉള്‍പ്പടെ വലിയവട്ടം പ്രദേശം മുഴുവനായും ഉള്‍പ്പെടുന്ന പ്രദേശങ്ങളും തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 5 ലെ തോല്‍പ്പെട്ട ടൗണ്‍ (അതിര്‍ത്തി ചെക്ക് പോസ്റ്റിന് സമീപം) നരിക്കല്‍ അങ്ങാടി, കണ്ടിലങ്ങാടി (റേഷന്‍ കടയ്ക്ക് സമീപം) പ്രദേശവും കണ്ടെയ്ന്‍മെന്റ് / മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

കണ്ടെയ്ന്‍മെന്റ് / മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കി

മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 1,2,3,4,11 വാര്‍ഡുകളും മാനന്തവാടി നഗരസഭയിലെ 31,32,33,34 ഡിവിഷനുകളും 28 ഡിവിഷനിലെ പ്രദേശവും നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 10 ഉം കണ്ടെയ്ന്‍മെന്റ് / മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

Leave A Reply

Your email address will not be published.

error: Content is protected !!