മുഖ്യമന്ത്രി രാജിവെക്കണം: യു.ഡി.എഫ് ജില്ലാ കമ്മിറ്റി
സ്വര്‍ണ്ണക്കടത്ത് കേസില്‍ കള്ളകളി കളിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലാ കളക്ട്രേറ്റിന് മുമ്പില്‍ യു.ഡി.എഫ് പ്രതിഷേധ സത്യാഗ്രഹം നടത്തി. സത്യാഗ്രഹം ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ പി.പി.എ കരീം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം പി.പി ആലി, യു.ഡി.എഫ് ബ്ലോക്ക് ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ, ഡി.സി.സി വൈസ് പ്രസിഡന്റ് എം.എ ജോസഫ്, ഡി.സി.സി ജനറല്‍ സെക്രട്ടറി ബിനു തോമസ് എന്നിവര്‍് സംസാരിച്ചു.