ഇന്ന് ലോക തപാല്‍ ദിനം;പോസ്റ്റ് ഓഫീസുകള്‍ പഴമയില്‍ നിന്നും ഹൈടെക് സംവിധാനത്തിലേക്ക്.
ആഗോള പോസ്റ്റല്‍ യൂണിയന്റെ സ്ഥാപകദിനമാണ് ലോകതപാല്‍ ദിനമായി ആചരിക്കുന്നത്. 1894 ഒക്ടോബര്‍ 9ന് സ്വിറ്റസര്‍ലാന്‍ഡിലാണ് ആഗോള പോസ്റ്റല്‍ യൂണിയന്‍ രൂപികരിച്ചത്. 1969ല്‍ ടോക്യോയില്‍ നടന്ന ആഗോള പോസ്റ്റല്‍ യൂണിയന്‍ കോണ്‍ഗ്രസില്‍ ആനന്ദ് മോഹന്‍ നരൂലയെന്ന ഇന്ത്യക്കാരനാണ് ലോക തപാല്‍ ദിനമെന്ന് ആശയം മുന്നോട്ടുവെച്ചത്.
ഇന്ത്യയില്‍ നാളെ ദേശീയ തപാല്‍ ദിനമായി ആദരിക്കും. കത്തിടപാടുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുകള്‍ വന്നപ്പോള്‍ തപാല്‍ വകുപ്പ് ജനങ്ങളുടെ ദൈനംദിന ജീവിതമായി ബന്ധപ്പെട്ട നിരവധി മേഖലകളിലേയ്ക്ക് സേവനങ്ങള്‍ വ്യാപിപ്പിച്ചു.
ചെറുതും വലുതുമായ നിക്ഷേപ പദ്ധതികള്‍, ഇന്‍ഷ്വറന്‍സ് സ്‌കീമുകള്‍, പെന്‍ഷന്‍ പദ്ധതികള്‍, ആധാര്‍ സേവനങ്ങള്‍, പാസ്‌പോര്‍ട്ട് സേവകേന്ദ്രങ്ങള്‍ റിസര്‍വ്വ് ബാങ്കിന്റെ ഗോര്‍ഡ് ബോണ്ടുകള്‍, സ്വന്തം ഫോട്ടോ പതിച്ച സ്റ്റാമ്പ് പുറത്തിറക്കുന്ന മൈ സ്റ്റാമ്പ് പദ്ധതി, പരസ്യപ്രചാരങ്ങള്‍ക്കുള്ള ഡയറക്ട് പോസ്റ്റ്, മീഡിയ പോസ്റ്റ് തുടങ്ങി ഒട്ടനവധി സേവനങ്ങള്‍ക്ക് പുറമേ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനം ഡിജിറ്റല്‍ ലോകത്തേക്കുള്ള പുതിയ കാല്‍വയ്പ്പാണ്.
മാറുന്ന ലോകത്തിനനുസരിച്ച് തപാല്‍ വകുപ്പും ഹൈടെക് ആയി മാറി കഴിഞ്ഞിരിക്കുകയാണ്.