കോവിഡ് അനുബന്ധ വായ്പ വിതരണം139 കോടി ജില്ലാ ബാങ്കിംഗ് അവലോകന സമിതി
കൊവിഡ് അനുബന്ധ വായ്പയായി ജില്ലയില്‍ 139 കോടി രൂപ വിതരണം ചെയ്തതായി ജില്ലാ തല ബാങ്കിംഗ് അവലോകന സമിതി യോഗം. കേന്ദ്ര എമര്‍ജന്‍സി ക്രഡിറ്റ് ലൈന്‍ ഗ്യാരന്റീഡ് സ്‌കീമില്‍ 74 കോടിയും,കുടുംബശ്രീ സഹായ ഹസ്തം പദ്ധതിയില്‍ 65 കോടി രൂപയുമാണ് വിതരണം ചെയ്തത്.
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ 30 വരെയുള്ള ആദ്യപാദത്തില്‍ 1099 കോടി വായ്പ്പ നല്‍കിയതായി ജില്ലാ തല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി.മൊത്തം വായ്പയില്‍ 1057 കോടി (96.18%) മുന്‍ഗണന വിഭാഗങ്ങള്‍ക്കാണ് നല്‍കിയത്.കാര്‍ഷികമേഖലയില്‍ 805 കോടി വിതരണം ചെയ്തു.ബാങ്കുകളുടെ മൊത്തം വായ്പ്പ നീക്കിയിരുപ്പ് മുന്‍വര്‍ഷത്തെ 6951 കോടിയില്‍ നിന്നും 7823 കോടിയായി (13% വളര്‍ച്ച) വര്‍ദ്ധിച്ചു. ഇക്കാലയളവില്‍ നിക്ഷേപം 5473 കോടിയില്‍ നിന്നും 6326 കോടിയായി ( 16%:വളര്‍ച്ച ) ഉയര്‍ന്നു.സംസ്ഥാനത്തെ ഉയര്‍ന്ന വായ്പനിക്ഷേപനുപതം 124% ജില്ലയുടേതാണ്.കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയാണ് യോഗം ചേര്‍ന്നത്. പ്രധാനമന്ത്രിയുടെ ജില്ലാ കളക്ടര്‍മാര്‍ക്കുള്ള അവാര്‍ഡില്‍ മുന്‍ഗണന വായ്പയിലൂടെ സമഗ്ര വികസനത്തിനുള്ള അവാര്‍ഡിനായി രാജ്യത്തെ നാലു ജില്ലകളുടെ ചുരുക്ക പട്ടികയില്‍ ഇടം നേടിയ കളക്ടര്‍ ഡോ അദീല അബ്ദുള്ളയെ യോഗം അഭിനന്ദിച്ചു.ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ കനറാ ബാങ്ക് റീജിയണല്‍ മാനേജര്‍ വി.സി സത്യപാല്‍, റിസര്‍വ് ബാങ്ക് പ്രതിനിധി പി .ജി ഹരിദാസ്, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ ജിഷ. വി, ലീഡ് ബാങ്ക് മാനേജര്‍ ജി. വിനോദ് എന്നിവര്‍ സംസാരിച്ചു.