ചീയമ്പം വനാതിര്‍ത്തിയില്‍ കടുവയിറങ്ങി ആടിനെ കൊന്നു
ചീയമ്പം വനാതിര്‍ത്തിയില്‍ ഇന്നലെയും കടുവയിറങ്ങി ആടിനെ കൊന്നു.കൊഞ്ചത്ത് കോരുവിന്റെ ആടിനെയാണ് കടുവ കൊന്നത്. പ്രദേശത്തെ കുളത്തില്‍ ചൂണ്ടയിട്ടു മീന്‍പിടിക്കുകയായിരുന്ന കുട്ടികളുടെ സമീപത്തു മേഞ്ഞിരുന്ന ആടിനെയാണ് കടുവ കൊന്നു വനത്തിലേയ്ക്ക് വലിച്ചുകൊണ്ടുപോയത്.
ഉടമയും പരിസരവാസികളും ഓടിയെത്തിയെങ്കിലും കടുവ കാട്ടില്‍ മറഞ്ഞു. ഒന്നര മാസത്തിനിടെ പ്രദേശത്ത് നിന്ന് കടുവ പിടിക്കുന്ന പന്ത്രണ്ടാമത്തെ ആടാണിത്.വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തി.വനാതിര്‍ത്തിയില്‍ രാത്രി കാവല്‍ ശക്തമാക്കി.വനത്തിനുള്ളില്‍ കന്നുകാലികളെ മേയ്ക്കുന്നതില്‍ നാട്ടുകാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിച്ചു.കടുവയെ പിടികൂടാന്‍ അനുമതി ലഭിച്ചതിനാല്‍ ആനപന്തി കോളനിക്കടുത്ത് ഇന്നലെ വൈകുന്നേരത്തോടെ കൂട് സ്ഥാപിച്ചു.വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നു.സൗത്ത് വയനാട് ഡിഎഫ്ഒ.പി.രഞ്ജിത്കുമാര്‍,ചെതലയം റേഞ്ച് ഓഫിസര്‍ ടി.ശശികുമാര്‍,ഡെപ്യുട്ടി റേഞ്ച് ഓഫിസര്‍ കെ.വി.ആനന്ദ്,ഡോ.അരുണ്‍ സത്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്.ഈ പ്രദേശത്തും കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.