ഇ-ലേലം
വയനാട് ജില്ലയിലെ വിവിധ ഫോറസ്റ്റ് റെയിഞ്ചുകളില്‍ നിന്നും റവന്യൂ വകുപ്പില്‍ നിന്നും കുപ്പാടി ഡിപ്പോയില്‍ എത്തിച്ച വിവിധ ക്ലാസ്സുകളില്‍പ്പെട്ട തേക്ക്, വീട്ടി തടികള്‍ ഈ മാസം 14, 20, 27 തീയതികളില്‍ ഇ-ലേലം നടത്തുമെന്ന് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഇ-ലേലങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com എന്ന സൈറ്റില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ആവശ്യമുള്ളവര്‍ക്ക് കുപ്പാടി ഡിപ്പോ ഓഫീസില്‍ നിന്നും സൗജന്യമായി രജിസ്‌ട്രേഷന്‍ ചെയ്തു നല്‍കും. പേര് രജിസ്ടര്‍ ചെയ്യാന്‍ വരുന്നവര്‍ പാന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ അല്ലങ്കില്‍ തിരിച്ചറിയില്‍ കാര്‍ഡ്, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, കച്ചവടക്കാര്‍ ജി എസ് ടി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുപ്പാടി ഡിപ്പോയുമായി ബന്ധപ്പെടണം. ഫോണ്‍: 8547602856, 8547602858,04936 221562 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഇ-ലേലത്തിന് മുമ്പ് ഡിപ്പോയിലെത്തി തടികള്‍ പരിശോധിക്കാമെന്നും റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.