കണിയാംമ്പറ്റ ടൗണില്‍ പട്ടാപകല്‍ മോഷണം
കണിയാമ്പറ്റ ടൗണ്‍ ജുമ്മാ മസ്ജിദിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് മോഷണം നടന്നത്. രണ്ടാം നിലയിലുള്ള ഓഫീസിന്റെ വാതില്‍ കബിപ്പാര ഉപയോഗിച്ച് പൂട്ട് തകര്‍ത്ത ശേഷം പള്ളി ഖത്തീബും മദ്രസ പ്രധാന അധ്യാപകനുമായ സഹീദീ ഫൈസി മതപരമായ മാസികളുടെ വരിസംഖ്യ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്നും മുപ്പതിനായിരം രൂപയിലധികം മോഷ്ടാവ് കൊണ്ടുപോയി. കമ്പളക്കാട് എസ് ഐ രാംകുമാറും സംഘവും സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു.