റോഡിന്റെയും അംഗന്‍വാടി കെട്ടിടത്തിന്റയും പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം മാനന്തവാടി നഗരസഭ പരിധിയില്‍ നവീകരിക്കുന്ന അമ്പുകുത്തി – കല്ലുമൊട്ടം കുന്ന്,റോഡ്, സബ്ബ് സ്റ്റേഷന്‍ അണക്കെട്ട് റോഡ്, അയനിയാറ്റി കോളനി റോഡ് എന്നിവയുടെയും കല്ലുമൊട്ടം കുന്ന് അംഗന്‍വാടി കെട്ടിടത്തിന്റയും പ്രവര്‍ത്തി ഉദ്ഘാടനം ഒ ആര്‍ കേളു എം എല്‍ എ നിര്‍വ്വഹിച്ചു.നഗരസഭ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് അധ്യക്ഷത വഹിച്ചു. എ ഉണ്ണികൃഷ്ണന്‍, പി ടി ബിജു, സീമന്ദിനി സുരേഷ്, എം ഉദയകുമാര്‍, അബ്ദുള്‍ ആസിഫ് എന്നിവര്‍ സംസാരിച്ചു