വിദ്യാര്‍ത്ഥി സംഘര്‍ഷം:പൊലിസ് കേസെടുത്തു

0

സുല്‍ത്താന്‍ ബത്തേരിയിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തു.കൊലപാതകശ്രമം അടക്കമുള്ള  വകുപ്പുകള്‍ പ്രകാരമാണ് 30പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ട്് ബത്തേരി ചുങ്കത്ത് വെച്ചാണ് എസ്ഫ്ഐ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും, കെഎസ് യു- യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

സെന്റ്മേരീസ് കോളേജില്‍ ചുവരവരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ബുധനാഴ്ച വൈകിട്ട് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഈ സംഭവത്തിലാണ് കെഎസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ 30-ാളം വരുന്ന ഡിവൈഎഫ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ബത്തേരിപൊലീസ് കേസെടുത്തത്. കൊലപാതകശ്രമമടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍  ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.ഇതിനുപുറമെ 144 ലംഘിച്ച് പ്രകടനം നടത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ കെഎസ് യു- യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ ആറ് പേര്‍ക്കും,  എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പേര്‍ക്കുമാണ് പരുക്കേറ്റത്.

Leave A Reply

Your email address will not be published.

error: Content is protected !!