വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0

നായ്ക്കട്ടി പിലാക്കാവ് ചിങ്ങംചിറയില്‍ നിഷാന്ത് (35) ആണ് മരിച്ചത്. ബത്തേരി മില്‍ക്ക് സൊസൈറ്റി ജീവനക്കാരനായ നിഷാന്ത് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പാലെടുത്ത് അളക്കുന്നതിനായി കല്ലൂരിലെ സൊസൈറ്റിയിലേക്ക് പോകും വഴി ഇയാള്‍ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ ഗുരുതര പരുക്കേറ്റ നിഷാന്തിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 7.30 യോടെ മരണം സംഭവിച്ചു.  നൂല്‍പ്പുഴ സി പി എം ലോക്കല്‍ സെക്രട്ടറി സി എന്‍ രവിയാണ് പിതാവ്. അമ്മ ശാന്ത.പ്രശാന്ത് സഹോദരനാണ്.

Leave A Reply

Your email address will not be published.

error: Content is protected !!