4 റോഡുകളുടെ നവീകരണ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു

0

പശ്ചാത്തല മേഖലയുടെ വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഒ.ആര്‍.കേളു എം.എല്‍.എ.
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ മാനന്തവാടി നഗരസഭയിലെ 4 റോഡുകളുടെ നവീകരണ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റിമൂല -പിലാക്കാവ് റോഡ് 31 ലക്ഷം, പിലാക്കാവ് വട്ടറക്കുന്ന് കുറ്റിമൂല റോഡ് 53 ലക്ഷം, അടിവാരം വട്ടറക്കുന്ന് റോഡ് 8 ലക്ഷം, വാടോത്ത് അമ്പലം മാണിക്കോത്ത് റോഡ് 10 ലക്ഷം തുടങ്ങി 1 കോടി 2 ലക്ഷം രൂപയുടെ നാല് റോഡുകളുടെ പ്രവര്‍ത്തി ഉദ്ഘാടനമാണ് കണിയാരം കുറ്റിമൂലയില്‍ വെച്ച് നിര്‍വ്വഹിച്ചത്.നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി.ബിജു, കൗണ്‍സിലര്‍മാരായ ലൈല ഉസ്മാന്‍, മുജീബ് കോടിയോടന്‍, സീമന്തിനി സുരേഷ്, പ്രവര്‍ത്തി കരാര്‍ എടുത്ത പിണറായി ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ എം.ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!