പൊതുസ്ഥലങ്ങളില്‍ തടസമുണ്ടാക്കുന്ന സമരങ്ങള്‍ക്ക് നിയന്ത്രണം

0

പൊതുസ്ഥലങ്ങളില്‍ തടസമുണ്ടാക്കുന്ന സമരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സുപ്രീംകോടതിയുടെ സുപ്രധാന വിധി. പൊതുയിടങ്ങളില്‍ സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പം തന്നെ സഞ്ചാരസ്വാതന്ത്ര്യവും ഒത്തുപോകേണ്ടതാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കൃഷ്ണ മുരാരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഷഹീന്‍ ബാഗ് സമരവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യഹര്‍ജിയിലാണ് വിധി.ജനാധിപത്യവും എതിര്‍പ്പും ഒരുമിച്ചു പോകേണ്ടതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. എന്നാല്‍ സമരങ്ങള്‍ പ്രത്യേകമായി അനുവദിച്ച മേഖലകളില്‍ നടത്തണം. ഗതാഗതം സുഗമമായി പോകുന്നുവെന്ന് പൊലീസ് ഉറപ്പാക്കണം. സമാധാനപൂര്‍വമായ സമരം ഭരണഘടനാ അവകാശമാണെന്ന് നിരീക്ഷിച്ച കോടതി വ്യക്തികള്‍ക്കോ സംഘങ്ങള്‍ക്കോ പൊതുയിടങ്ങള്‍ തടസപ്പെടുത്തി സമരം നടത്താന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.

error: Content is protected !!