മള്‍ട്ടി ഇന്‍ഡോര്‍ സ്റ്റേഡിയം ഈമാസം 10ന് നാടിന് സമര്‍പ്പിക്കും 

0

പനമരം മള്‍ട്ടി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.ഈമാസം 10ന് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിണ്ട് കെ.ബി. നസീമ നിര്‍വഹിക്കും. സ്റ്റേഡിയത്തിന്റെ ഉയരം പന്ത്രണ്ടര മീറ്ററാണ്. 25 മീറ്റര്‍ നീളമുള്ള സ്റ്റേഡിയം 4100സ്‌ക്വയര്‍ ഫീറ്റിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുള്ളത് .

കരിമ്പുമല്‍ ഗ്രൗണ്ടിലാണ് വിശാലമായ കളിസ്ഥലം തയ്യാറായിരിക്കുന്നത്.
പനമരം ഗ്രാമ പഞ്ചായത്തിലെ കായിക പ്രേമികള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേറെ വേറെ ഡ്രസ്സിംഗ് റൂമുകളും ടോയ്ലറ്റുകളും തുടങ്ങി എല്ലാവിധ സൗകര്യങ്ങളോട് കൂടിയാണ് ഇന്‍ഡോര്‍ സ്റ്റേഡിയം തയ്യാറായിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് 2018-19 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്‍പത് ലക്ഷം രൂപ ഫണ്ട് വകയിരുത്തിയാണ് സ്റ്റേഡിയം നിര്‍മ്മിച്ചിട്ടുള്ളത് .

Leave A Reply

Your email address will not be published.

error: Content is protected !!