കൽപ്പറ്റ: സ്വയം ഭരണ കോളേജുകളിലെ പ്രവേശന നടപടികൾ സർവ്വകലാശാലയുടെ നിരീക്ഷണത്തിൽ കേന്ദ്രീകൃത പ്രക്രിയയിലൂടെ നടത്തുക. സ്വാശ്രയ കോളേജുകളോ കോഴ്സുകളോ പുതുതായി അനുവദിക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാരിന് എസ്.എഫ്.ഐ സമർപ്പിച്ച 36 ഇന അവകാശ പത്രികഅംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മറ്റി നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി.എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി രഹന സബീന മാർച്ച് ഉദ്ഘാടനം ചെയ്തു.എൻ.എസ് വൈഷ്ണവി അധ്യക്ഷത വഹിച്ചു.അർജ്ജുൻ ഗോപാൽ,പി.അഖിൽ, രാഖി വിജയൻ,കെ.ആർ അവിശിത്ത് തുടങ്ങിയവർ സംസാരിച്ചു.ജില്ലാ പ്രസിഡണ്ട് മുഹമ്മദ്ഷാഫി സ്വാഗതവും കെ.ജെ ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.