രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 74,442 രോഗികൾ

0

രാജ്യത്ത് 66 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂ റിനിടെ 74,442 പോസിറ്റീവ് കേസുകളും 903 മരണവും റിപ്പോ ർട്ട് ചെയ്തു. അതേസമയം, രോഗമുക്തി നിരക്ക് 84.34 ശതമാന മായി ഉയർന്നു. മരണനിരക്ക് രണ്ട് ശതമാനത്തിൽ താഴെ തുടരുകയാണ്.രാജ്യത്തെ പ്രതിദിന കേസുകൾ കുറയുന്നു ണ്ടെങ്കിലും ലോകത്ത് ഏറ്റവുമധികം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യം തുടരുകയാണ്. ആരോ ഗ്യമന്ത്രാലയത്തിന്റെ ഒടുവിലത്തെ കണക്കുകൾ ഇങ്ങനെ: ആകെ പോസിറ്റീവ് കേസുകൾ 66,23,816 ആയി. ആകെ മരണം 1,02,685. ചികിത്സയിലുള്ളവരുടെ എണ്ണം 9,34,427 ആണ്. തുടർ ച്ചയായ പതിനാലാം ദിവസവും ചികി ത്സയിലുള്ള വരു ടെ എണ്ണം പത്ത് ലക്ഷത്തിൽ താഴെ തുടരുന്നത് ശുഭസൂചനയാ യിട്ടാണ് ആരോഗ്യമന്ത്രാലയം വിലയിരു ത്തുന്നത്.

രോഗമുക്തരുടെ എണ്ണം 55,86,704 ആയി ഉയർന്നു. മരണ നിരക്ക് 1.55 ശതമാനത്തിൽ തുടരുകയാണ്. സാമ്പിൾ പരിശോ ധനകളുടെ എണ്ണം എട്ട് കോടിക്ക് അരികെയെത്തി. ഇതുവരെ 7,99,82,394 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 9,89,860 സാമ്പിളുകളാണ് പരിശോധിച്ചത്.അതേസമയം, കൊവിഡ് കേസുകളുടെ മൂർ ധന്യാവസ്ഥ ഇന്ത്യ മറികടന്നിരിക്കാമെന്ന സൂചനയാണ് ധന കാര്യ മന്ത്രാലയം നൽകുന്നത്. സെപ്റ്റംബർ 17 മുതൽ 30 വരെ യുള്ള കാലയളവിൽ ഇന്ത്യയിലെ കൊവിഡ് കേസുകൾ ഉച്ച സ്ഥായിയിൽ എത്തിയിരിക്കാമെന്നാണ് വിലയിരുത്തൽ. എന്നാൽ കൊവിഡ് ഭീഷണി അകന്നു പോയിട്ടില്ലെന്നും കൂട്ടി ച്ചേർത്തു.

Leave A Reply

Your email address will not be published.

error: Content is protected !!