ദുബായ് വയനാട് ജില്ലാ കെ എം സി സി യുടെ ആഭിമുഖ്യത്തിൽ സി എച്ച് അനുസ്മരണം സംഘടിപ്പിച്ചു.

0

ഓൺലൈനായി നടന്ന അനുസ്മരണ പരിപാടി ദുബായ് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി മജീദ് മടക്കിമല ഉദ്ഘാ ടനം ചെയ്തു. സി എം സൈതലവി മീനങ്ങാടി അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ. യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ പി. ഇസ്മായിൽ സി എച്ച് അനുസ്മരണ പ്രഭാഷണം നടത്തി.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാ ശാല അടക്കം കേര ളത്തിലെ എണ്ണപ്പെട്ട സർവ്വകലാ ശാലകളിൽ മിക്കതിനും തുടക്കം കുറിച്ച് കൊണ്ട് വിദ്യാഭ്യാസ രംഗത്ത്‌ വിപ്ലവ കരമായ മാറ്റങ്ങൾ കൊണ്ട് വന്ന നേതാവായിരുന്നു സി. സി എച്ച് എന്ന് അദ്ദേഹം അനുസ്മരിച്ചു.സത്താർ പടിഞ്ഞാറ ത്തറ,അഷ്‌റഫ് ഓടത്തോട് രഹനാസ് യാസീൻ,ഷാനിഫ് ബാഖവി നൗഷാദ് കോറോത്ത്‌ ,ജാഫർ അവറാൻ, സത്താർ കുരിക്കൾ, ലത്തീഫ് പാണ്ടിക്കടവ്, വാസിർ കടവത്ത്‌, സിറാജ്, ഷൌക്കത്ത്, ജാബിർ, മുർഷിദ്, അജ്മൽ, റഫീഖ് തുടങ്ങിയവർ സംസാരിച്ചു.ജനറൽ സെക്രട്ടറി മൊയ്തു മക്കിയാട് സ്വാഗതവും സെക്രട്ടറി കബീർ വെള്ളമുണ്ട നന്ദിയും പറഞ്ഞു .

Leave A Reply

Your email address will not be published.

error: Content is protected !!