ഒരു മാനദണ്ഡങ്ങളും ഇല്ല മദ്യശാലക്ക് മുമ്പില്‍ വന്‍ തിരക്ക്

0

പുല്‍പ്പള്ളിയില്‍ കോവിഡ് മാനദണ്ഡങ്ങളും, നിരോധനാജ്ഞകളും പാലിക്കാതെ മദ്യശാലക്ക് മുമ്പില്‍ വന്‍ തിരക്ക്. ബീവറേജസ് ഔട്ട്ലെറ്റിന് മുമ്പിലാണ വന്‍തിരക്ക്. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്ന ഉത്തരവ് നിലനില്‍ക്കെയാണ് 50 ഓളം പേര്‍ മദ്യശാലക്കുമുമ്പില്‍ കൂടിനില്‍ക്കുന്നത്.,മദ്യപാനികള്‍ ഔട്ട്ലറ്റിന് മുമ്പില്‍ വീണുകിടക്കുന്നതും പതിവ് കാഴ്ചയാണ്.

വിവിധ സ്ഥലങ്ങള്‍ കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചതാണ് പുല്‍പ്പള്ളിയിലെ തിരക്കിന് കാരണമായി പറയുന്നത്. പല ഭാഗത്തും 144 അടക്കമുള്ള നിര്‍ദേശങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുകയാണ്. മദ്യശാലകള്‍ക്ക് മുമ്പിലെ തിരക്ക് അടിയന്തരമായി നിയന്ത്രിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ അത് കൊ വിഡ് വ്യാപനത്തിനിടയാക്കും.

Leave A Reply

Your email address will not be published.

error: Content is protected !!