വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി യുഎഇ പ്രോസിക്യൂഷന്‍
അസത്യങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ്. പൊതുജനങ്ങളില്‍ നിയമാവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് പ്രോസിക്യൂഷന്‍ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.ഫെഡറല്‍ ശിക്ഷാ നിയമം 266-ാം വകുപ്പ് പ്രകാരം സത്യമല്ലെന്ന് അറിഞ്ഞുകൊണ്ട് വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും നീതിന്യായ സംവിധാനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതും കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ മറച്ചുവെയ്ക്കുന്നതുമെല്ലാം കുറ്റകരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ജയില്‍ ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.