ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് 8 കുട്ടികള്‍ക്ക് പരിക്ക്.
വിദ്യാര്‍ത്ഥികളുമായി പോകുകകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് 8 കുട്ടികള്‍ക്ക് പരിക്ക്. .അഞ്ചുകുന്ന് സഞ്ജീവനി എല്‍പി സ്ക്കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. മാനന്തവാടി കമ്മന വളളിയൂര്‍ക്കാവ് ക്ഷേത്ര റോഡില്‍വെച്ചാണ് അപകടം സംഭവിച്ചത്. വിദ്യാര്‍ത്ഥികളുമായി വരികയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ വാഴത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. ജീപ്പിനുള്ളില്‍ പതിനൊന്ന് കുട്ടികള്‍ ഉണ്ടായിരുന്നത്. നിസാര പരുക്കുകളോടെ എട്ടോളം കുട്ടികളെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.