ഉപയോഗശൂന്യമായ മത്സ്യം പിടികൂടി

0
മാനന്തവാടി: മഴക്കാല പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ഉപയോഗശൂന്യമായതും ചീഞ്ഞതുമായ മത്സ്യം പിടികൂടി.എടവക ഗ്രാമ പഞ്ചായത്ത് ജീവനക്കാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് പാണ്ടിക്കടവ് ബർക്കത്ത് ചിക്കൻ സ്റ്റാളിൽ    വിൽപ്പനക്കായി വെച്ചിരുന്നതും ഫ്രീസറിൽ സൂക്ഷിച്ചിരുന്നതുമായ ഏകദേശം 75 കിലോയോളം മത്സ്യം പിടികൂടിയത്. ഓല മീൻ, അയല, കിളിമീൻ എന്നിവയാണ് പിടികൂടി നശിപ്പിച്ചത്.ആദ്യ ഘട്ടമെന്ന നിലക്ക് പിഴ ഈടാക്കാതെ രണ്ട് ദിവസത്തിനുള്ളിൽ കട മുഴുവൻ വൃത്തിയാക്കിയതിന് ശേഷം മാത്രമെ വിൽപ്പന നടത്താൻ പാടുള്ളുവെന്ന കർശന നിർദേശം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ് പ്രശാന്ത്, എം വി സജോയ്, സ്നോബി അഗസ്റ്റിൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ കെ ബാലകൃഷ്ണൻ, അസി: സെക്രട്ടറി എസ് ശ്രീകുമാർ ജീവനക്കാരായ ജി മനോജ്, എൻ പി അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Leave A Reply

Your email address will not be published.

error: Content is protected !!