സൗദി ഇലക്ട്രിസിറ്റി കമ്പനി മീറ്റര്‍ റീഡിംഗ് എടുക്കുന്നതിന് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചു. ഉപഭോക്താക്കള്‍ക്ക് ബില്‍ വിതരണം വേഗത്തിലാക്കുന്നതിന് ലക്ഷ്യമിട്ടാണ് നീക്കം. യഥാസമയം ബില്ല് ലഭിക്കാത്തതിനെ തുടര്‍ന്ന് ഉപഭോക്താ ക്കളുടെ ഭാഗത്ത് നിന്നും വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.