കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും യോഗവും നടത്തി

0

ഉത്തര പ്രദേശിലെ ഹത്രാസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുെട വീട് സന്ദര്‍ശിക്കാന്‍ എത്തിയ എ ഐസിസി മുന്‍ പ്രസിഡണ്ടും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിയെയും , എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാഡിയേയും തടഞ്ഞു വെച്ചതിലും മര്‍ദ്ദിച്ചതിലും പ്രതിഷേധിച്ച് കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും യോഗവും നടത്തി.

 

ഐസി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.യുപി പോലീസ് ആര്‍എസ്എസ് ശാഖ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഐസി ബാലകൃഷ്ണന്‍. എംഎല്‍എ. പറഞ്ഞു. കെപിസിസി നിര്‍വ്വാഹക സമിതി അംഗം പിപി ആലി, മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ, ഡിസിസി ജനറല്‍ സെക്രട്ടറി സി ജയപ്രസാദ്, എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!