കാത്തിരിപ്പിനു വിരാമം. എ.ടി.എം കൗണ്ടര്‍ യാഥാര്‍ത്ഥ്യമായി.

0

കണിയാമ്പറ്റ ടൗണില്‍  എ.ടി.എം കൗണ്ടര്‍ എന്ന ആവശ്യം ബന്ധപ്പെട്ടവര്‍ മുഖവിലക്കെടുത്തിരുന്നില്ല.  വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന   ആളുകള്‍ പണമിടപാടിനായി കണിയാമ്പറ്റ കേരള ഗ്രാമീണ്‍ ബാങ്കിന് മുന്നില്‍  ഏറെനേരം വരി നില്‍ക്കേണ്ട അവസ്ഥയായിരുന്നു. അത്യാവശ്യങ്ങള്‍ക്കായി അടുത്തുള്ള ടൗണിലെ എ.ടി.എം കൗണ്ടറിനെയാണ് ആശ്രയിച്ചിരുന്നത്. ഈ അവസ്ഥക്കാണ് ഇപ്പോള്‍ മാറ്റം പരിഹാരമായത്.

കേരള ഗ്രാമീണ്‍ ബാങ്ക് സ്ഥാപിച്ച എ ടി എം കൗണ്ടറിന്റെ  ഉദ്ഘാടനം കണിയാബറ്റ ഗ്രാമ പഞ്ചായത്ത് പ്രസിണ്ടണ്ട് ബിനു ജേക്കബ് നിര്‍വഹിച്ചു.കേരള ഗ്രാമീണ്‍ ബാങ്ക് റീജണല്‍ മാനേജര്‍ ശ്യാമള, ഐ.ടി. ഓഫീസര്‍ നിധിന്‍, മാനേജര്‍ അനില്‍കുമാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!