പെട്രോളിന് വില വർധിപ്പിച് ഖത്തർ. പ്രീമിയം പെട്രോളിന് 5 ദിർഹം വർധനവ്.

0

സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് നേരിയ വ്യത്യാസങ്ങള്‍ വരുത്തിയാണ് ഖത്തര്‍ പെട്രോളിയം ഒക്ടോബറിലെ ഇന്ധനവില പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് പ്രീമിയം പെട്രോളിന് അഞ്ച് ദിര്‍ഹം കൂടും. ഒരു റിയാല്‍ 25 ദിര്‍ഹമാണ് പ്രീമിയം പെട്രോള്‍ പുതിയ നിരക്ക്. സൂപ്പര്‍ പെട്രോളിനും അഞ്ച് ദിര്‍ഹം കൂടും. ഒരു റിയാല്‍ 25 ദിര്‍ഹമാണ് സൂപ്പര്‍ പെട്രോളിന്‍റെ പുതിയ വില.

അതെ സമയം ഡീസല്‍ വിലയില്‍ പത്ത് ദിര്‍ഹമിന്‍റെ കുറവ് വരുത്തിയിട്ടുണ്ട്. ഒരു റിയാല്‍ 15 ദിര്‍ഹമാണ് പുതിയ ഡീസല്‍ വില. സെപ്തംബര്‍ മാസം ഇത് ഒരു റിയാല്‍ 25 ദിര്‍ഹമായിരുന്നു. ഓഗസ്റ്റിനെ അപേക്ഷിച്ച് നിരക്കില്‍ മാറ്റങ്ങളൊന്നുമില്ലാതെയായിരുന്നു സെപ്തംബര്‍ മാസത്ത വില പ്രഖ്യാപിച്ചിരുന്നത്. നീണ്ട അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് പെട്രോള്‍ വിലയില്‍ നിരക്ക് വര്‍ധനവ് വരുത്തിയിരിക്കുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!