പുല്‍പ്പള്ളിയില്‍ 5പേര്‍ക്ക് ആന്റിജന്‍ പോസിറ്റീവ് 

0

പുല്‍പ്പള്ളി താഴെയങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 5 പേര്‍ക്ക് ആന്റിജന്‍ പോസിറ്റീവ്.85ഓളം പേരാണ് പരിശോധനയില്‍ പങ്കെടുത്തത്.പോസിറ്റീവായ  ഭൂരിഭാഗം ആളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇതിനു പുറമേ ഈ മാസം 25-ാം തീയ്യതി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനകളില്‍ 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ കാപ്പി സെറ്റ് സ്വദേശികളും പുല്‍പ്പള്ളി ടൗണില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പാക്കം പിഎച്ച്‌സിയുടെ കീഴില്‍  വേലിയമ്പം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!