ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 3.76

0

വയനാട് ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് സംസ്ഥാന ശരാശരിയെക്കാള്‍ വളരെ കുറവ്. 3.76 ആണ് നിലവിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. സംസ്ഥാന ശരാശരി ഇന്നലെ 13.51 ആണ്. ആര്‍.ടി.പി.സി.ആര്‍ പരിശോധനകളില്‍ 6.15 ഉം ട്രൂനാറ്റ് പരിശോധനകളില്‍ 1.7 ഉം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകളില്‍ 2.55 ഉമാണ് ജില്ലയിലെ രോഗ സ്ഥിരീകരണ നിരക്ക്.അതേസമയം പരിശോധനകളുടെ എണ്ണത്തില്‍ ഉയര്‍ന്ന നിരക്കിലാണ് താനും. ജില്ലയില്‍ 87218 പരിശോധനകളാണ് ഇതിനകം നടത്തിയത്. ജനസംഖ്യാടിസ്ഥാനത്തില്‍ നോക്കിയാല്‍ ഒരു ലക്ഷം പേരില്‍ 10676 പേരെയാണ് പരിശോധിച്ചത്. സംസ്ഥാന ശരാശരി ഒരു ലക്ഷം പേര്‍ക്ക് 7984 പരിശോധനകളാണ്. ഒരു ലക്ഷം പേര്‍ക്ക് 399 പേര്‍ എന്ന നിരക്കിലാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍. സംസ്ഥാന തലത്തില്‍ ഇത് 511 ആണ്.

Leave A Reply

Your email address will not be published.

error: Content is protected !!