സൗദിയിൽ നിന്ന് അനധികൃതമായി വിദേശത്തേക്ക് പണമയച്ച ഇന്ത്യക്കാർ പിടിയിൽ

0

 സൗദിയിൽ നിന്ന് അനധികൃതമായ രീതിയിൽ വിദേശത്തേക്ക് പണമയച്ച ആറ് ഇന്ത്യക്കാർ അറസ്റ്റി ലായതായി റിയാദ് പോലീസ് മീഡിയാ വാക്താവ് അറിയിച്ചു.മുപ്പതിനും നാല്പതിനും മുകളിൽ പ്രായമുള്ളവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നതെന്ന് മീഡിയാ വാക്താവ് മേജർ ഖാലിദ് അൽ കുറൈദിസ് വ്യക്തമാക്കി.ഇവർ അനധികൃതമായി ആളുകളിൽ നിന്ന് പണം കളക്റ്റ് ചെയ്യുകയും പുറത്തേക്ക് അനധികൃത മാർഗ്ഗത്തിലൂടെ അയക്കുകയുമായിരുന്നു ചെയ്തത്.സൗദികളുടെ കോണ്ട്രാക്റ്റിംഗ് മേഖലയിലുള്ളതും ബിസിനസ് മേഖലയിലുള്ളതുമായ അക്കൗണ്ടുകൾ വഴി നിശ്ചിത തുക കമ്മീഷൻ നൽകിയായിരുന്നു ഇവർ പണം പുറത്തേക്ക് അയച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.ഈ രീതിയിൽ 12 കോടി റിയാലാണു ഈ സംഘം ഇത് വരെ സൗദിക്ക് പുറത്തേക്ക് അയച്ചിട്ടുള്ളത്. പ്രതികൾക്കെതിരെ നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായി പോലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!