ദുബൈയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് കാറുകള്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച് ആര്‍ടിഎ.

0

ഇലക്ട്രിക് കാറുകള്‍ക്ക് പാര്‍ക്കിങ് ഫീസില്‍ ഇളവ് പ്രഖ്യാപിച്ച് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി. എമിറേറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് കാറുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് പാര്‍ക്കിങ് ഫീസ് സൗജന്യമായിരിക്കുമെന്ന് തിങ്കളാഴ്ച അധികൃതര്‍ അറിയിച്ചു. ആനുകൂല്യം 2020 ജൂലൈ ഒന്ന് മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.പാര്‍ക്കിങ് ഫീസ് സൗജന്യത്തിനായി ഇലക്ട്രിക് കാറുടമകള്‍ ആര്‍.ടി.എയെ സമീപിക്കേണ്ടതില്ലെന്ന് ട്രാഫിക് ആന്റ് റോഡ്‌സ് ഏജന്‍സി സി.ഇ.ഒ അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്വമേധയാ തന്നെ പാര്‍ക്കിങ് സൗജന്യം ലഭ്യമാവും. വാഹനങ്ങളെ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ തിരിച്ചറിയും. പാര്‍ക്കിങ് സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ ഇലക്ട്രിക് വാഹനം തന്നെയാണെന്ന് ഇന്‍സ്‌പെക്ടര്‍ ഉറപ്പുവരുത്തും. ആര്‍.ടി.എയുടെ ലൈസന്‍സിങ് സംവിധാനവും പാര്‍ക്കിങ് സംവിധാനവും ഓണ്‍ലൈനായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ പാര്‍ക്കിങ് ഫീസിലെ ഇളവ് സ്വമേധയാ തന്നെ ലഭ്യമാവുകയും ചെയ്യും.

Leave A Reply

Your email address will not be published.

error: Content is protected !!