ജലീല്‍ വധം: ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

0

വൈത്തിരി റിസോര്‍ട്ടില്‍ വെച്ച് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സിപി ജലീലിനെ ഏറ്റുമുട്ടലിനിടെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് വാദം പൊളിയുന്നു. ജലീലിന്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്ന് തെളിയിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്.

ജലീല്‍ വെടിയുതിര്‍ത്തതുകൊണ്ടാണ് തിരിച്ചു വെടിവെച്ചതെന്നായിരുന്നു പോലീസ് പറഞ്ഞത.് എന്നാല്‍ ജലീല്‍ വെച്ചിട്ടില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജലീലിന്റേത് എന്ന് പറഞ്ഞ് പോലീസ് സമര്‍പ്പിച്ച തോക്കില്‍ നിന്ന് വെടി ഉയര്‍ത്തിയിട്ടില്ല. ജലീലിനെ വലതു കൈയില്‍ നിന്നും ശേഖരിച്ച സാമ്പിളിലും വെടിമരുന്നിന്റെ അംശമില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. ജലീലിന്റെ ബന്ധുക്കളുടെ വാദം ശരിവയ്ക്കുന്നതാണ് പരിശോധനാഫലം എന്ന സഹോദരന്‍ പ്രതികരിച്ചു. ജലീലിനെ കൊലപ്പെടുത്തിയ സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് ബന്ധുക്കള്‍ ഉള്‍പ്പെടെ പലരും അന്നുതന്നെ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബന്ധുക്കള്‍ കോടതിയെ സമീപിച്ചിരുന്നു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നത.് കൊല്ലപ്പെട്ട ജലീലിനെ സമീപത്തു നിന്നും കണ്ടെടുത്ത ഉള്‍പ്പെടെ സംഭവസ്ഥലത്തുണ്ടായിരുന്ന തോക്കുകള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പോലീസ് അടുത്തിടെ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അത് നല്‍കാന്‍ പാടില്ലെന്നും അങ്ങനെ ചെയ്താല്‍ തെളിവു തെളിവ് നശിപ്പിക്കലാകുമെന്നും കാണിച്ച് ജലീലിനെ കുടുംബം കോടതിയെ സമീപിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!