പ്രതിഷേധം കനക്കുന്നു; ദില്ലിയില്‍ ഇന്ത്യാഗേറ്റിന് മുന്നില്‍ ട്രാക്റ്റര്‍ അഗ്നിക്കിരയാക്കി യൂത്ത്‌കോണ്‍ഗ്രസ്

0

കര്‍ഷക നിയമത്തിനെതിരെ ദില്ലിയില്‍ പ്രതിഷേധം കനക്കുന്നു. ദില്ലിയിലെ ഇന്ത്യാഗേറ്റിന് സമീപം പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രാക്റ്റര്‍ അഗ്നിക്കിരയാക്കി. അഗ്നിശമനസേനയെത്തി തീയണക്കുകയും പൊലീസ് ട്രാക്റ്റര്‍ സംഭവസ്ഥലത്തുനിന്ന് നീക്കുകയും ചെയ്തു. പഞ്ചാബിലും ഹരിയാനയിലും കര്‍ഷക പ്രതിഷേധം ആളിപ്പടരുകയാണ്. 15 മുതല്‍ 20 വരെ ആളുകള്‍ ചേര്‍ന്നാണ് ഇന്ത്യാഗേറ്റിന് മുമ്പില്‍ വച്ച് രാവിലെ 7.15 നും 7.30 നും ഇടയില്‍ ട്രാക്റ്ററിന് തീയിട്ടത്. 

Leave A Reply

Your email address will not be published.

error: Content is protected !!