കോവിഡ് രോഗികള്‍ക്ക് മാനസിക സമ്മര്‍ദ്ദം നല്‍കുന്നത് ഒഴിവാക്കണം യൂത്ത് ലീഗ്

0

കോവിഡ് പോസ്റ്റിവായി സര്‍ക്കാര്‍ ഹോസ്പിറ്റലിലും വിവിധ കോവിഡ് സെന്ററുകളിലും എത്തിച്ചേരുന്ന രോഗികളില്‍ നിന്നും വിവര ശേഖരണമെന്ന പേരില്‍ വിവിധ വകുപ്പുകളില്‍ നിന്നും നിരവധി ഫോണ്‍കോളുകളാണ് ആദ്യ ദിനങ്ങളില്‍ രോഗികളെ തേടിയെത്തുന്നതെന്നും വിവരന്വേഷണങ്ങളല്ലാം തന്നെ ഒരേ രീതിയിലുള്ളതും രോഗികളുടെ മാനസിക നില പരിഗണിക്കാതെയുള്ള ചോദ്യങ്ങളുമാണെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.

മാനസികമായും ശാരീരികമായും തളര്‍ന്നിരിക്കുന്ന രോഗികള്‍ക്ക് ഇത്തരം സര്‍ക്കാര്‍ തലത്തിലുള്ള അന്വേഷണത്തോട് അസ്വസ്ഥതയും കടുത്ത എതിര്‍പ്പുമുണ്ട്. വളരെയധികം പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് ഓരോ കോവിഡ് രോഗിയും കടന്ന് പോകുന്നത്. വിവിധങ്ങളായ സര്‍ക്കാര്‍ വകുപ്പുകുടെ ഏകോപനമില്ലായ്മയാണ് ഇത്തരം കാര്യങ്ങളിലൂടെ വെളിവാകുന്നത്.  സര്‍ക്കാര്‍ തലത്തില്‍ ഇത്തരം വിവരശേഖരണത്തിന് കോഡിനേഷന്‍ ഉണ്ടാവേണ്ടതുണ്ട് .അധികാരികള്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രതയുണ്ടാവണമെന്നും കോവിഡ് രോഗികളെ മാനസികമായി പീഡിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഉവൈസ് ഏവെട്ടന്‍ ജനറല്‍ സെക്രട്ടറി ഹാരിസ് കാട്ടിക്കുളം എന്നിവര്‍ ആവശ്യപെട്ടു. ഇക്കാര്യത്തില്‍ കലക്ടറടക്കമുള്ള അധികാരികളുടെ ധ്യതഗതിയിലുള്ള ശ്രദ്ധ ഉണ്ടാകണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു

Leave A Reply

Your email address will not be published.

error: Content is protected !!