യുഎഇയില്‍ ഇന്ന് ആശ്വാസദിനം. പുതിയ കൊവിഡ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

0

യുഎഇയില്‍ ഞായറാഴ്ച 851 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. രോഗമുക്തരുടെ എണ്ണത്തിലും വര്‍ധനവു ണ്ടായി. 868 പേരാണ് പുതുതായി രോഗ മുക്തരായത്. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒരു മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 412 ആയി ഉയര്‍ന്നു. 91,469 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 80,544 പേര്‍ രോഗമുക്തി നേടി. നിലവില്‍ 10,513 പേരാണ് ചികിത്സയിലുള്ളത്. 106,000 പുതിയ കൊവിഡ് പരിശോധന കള്‍ കൂടി നടത്തിയതായി ആരോഗ്യ പ്രതി രോധ മന്ത്രാലയം അറിയിച്ചു. യുഎഇ യിലെ ആകെ കൊവിഡ് പരിശോധന കളുടെ എണ്ണം 93 ലക്ഷം കടന്നു.  

Leave A Reply

Your email address will not be published.

error: Content is protected !!