റോഡിന്റെ ശോച്യാവസ്ഥ എഇയെ ഉപരോധിച്ചു

0

തലശ്ശേരി മാനന്തവാടി റോഡിലെ കണിയാരത്ത് വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ മാനന്തവാടി പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ നീതയെ ഉപരോധിച്ചു. സമരക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഈ മാസം 21ന് റോഡ് ടാറിംഗ് നടത്താമെന്ന രേഖാമൂലമുള്ള ഉറപ്പിനെ തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം സമരം അവസാനിപ്പിക്കുകയാരുന്നു. എ.കെ റൈഷാദ്, രാജു മൈക്കിള്‍, സി.പി മുഹമ്മദാലി, കെ.എസ് സുധീഷ്, അജി കണിയാരം എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!