ഗോവിന്ദന്‍ നായര്‍ അനുസ്മരണവും ആദരിക്കല്‍ ചടങ്ങും
തരുവണ പാലയാണ നെഹ്റു മെമ്മോറിയല്‍ വായനശാല സ്ഥാപകനായിരുന്ന ഇകെ ഗോവിന്ദന്‍ നായര്‍ അനുസ്മരണവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.വാര്‍ഡ്മെമ്പര്‍ പി കുഞ്ഞിരാമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.എം ഗംഗാധരന്‍ അദ്ധ്യക്ഷനായിരുന്നു.മംഗലശ്ശേരിമാധവന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഗോവിന്ദന്‍ നായര്‍ ലൈബ്രറിക്കായി സൗജന്യമായി നല്‍കിയ പത്ത് സെന്റ് സ്ഥലത്താണ് പാലയാണയില്‍ വായനശാല ആരംഭിച്ചത്. ഇന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഗ്രാമീണ വായനശാലകളിലൊന്നാണ് പാലയാണയിലേത്.ചടങ്ങില്‍ വെച്ച് മുതിര്‍ന്ന ലൈബ്രറി അംഗം ശങ്കരന്‍നായര്‍,പട്ടികവിഭാഗത്തില്‍ നിന്നുള്ള അധ്യാപിക അശ്വതി എന്നിവരെ ആദരിച്ചു.