യുഎഇയില്‍ ഞായറാഴ്ച മുതല്‍ വീണ്ടും ലോക്ക്ഡൗണ്‍ ആരംഭിക്കും എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് ആഭ്യന്തരമന്ത്രാലയം.

0

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെന്നതരത്തില്‍ പ്രചരിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം. വീണ്ടും ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍വരുമെന്ന പ്രചാരണം പൂര്‍ണമായും വ്യാജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.വ്യാജവാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ ട്വിറ്ററില്‍പങ്കുവെച്ചു കൊണ്ടാണ് മന്ത്രാലയം പ്രതികരിച്ചത്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ച മുതല്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്നും എല്ലാവരും സെല്‍ഫ് ക്വാറന്റീനില്‍ കഴിയണമെന്നുമായിരുന്നുയുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് എന്ന രീതിയില്‍സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ട്വീറ്റില്‍ പറയുന്നത്.എന്നാല്‍ ഇത് വ്യാജമാണെന്ന് വ്യക്തമാക്കിയ മന്ത്രാലയം ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കാനും വ്യാജ അക്കൗണ്ടുകളില്‍ നിന്നുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കരുതെന്നും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തെറ്റിദ്ധാരണ പരത്തുന്ന, വ്യാജ ആരോഗ്യ വിവരങ്ങള്‍പ്രചരിപ്പിക്കുന്നവര്‍ക്ക്20,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് ഏപ്രിലില്‍ യുഎഇ ക്യാബിനറ്റ് തീരുമാനമെടുത്തിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!