യുഡിഎഫ് പദയാത്രയും പൊതുസമ്മേളനവും നടത്തി.
ബഫര്‍ സോണ്‍ കരട് വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് വൈത്തിരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പദയാത്രയും പൊതുസമ്മേളനവും നടത്തി.സമ്മേളനം കെ.സി റോസക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.പി.പി ആലി, സലീം മേമന ,കെഎംഎ സലീം, ഫൈസല്‍ കെ.വി, പി.ടി വര്‍ഗ്ഗീസ്, ആര്‍.രാമചന്ദ്രന്‍ ,എം രാഘവന്‍,ജോസഫ്,ബഷീര്‍ പൂക്കാടന്‍,പി.കെ ബഷീര്‍,സാജിദ് കുന്നത്ത്,സലീം കെ.പി,ഓജസ്സ് ദേവസ്യ എന്നിവര്‍ സംസാരിച്ചു.