ആകെ മരണസംഖ്യ 236
ബഹ്റൈനിൽ കോവിഡ് രോഗ ബാധയിൽ അഞ്ചു മരണം കൂടി സംഭവിച്ചതോടെ ആകെ മരണസംഖ്യ 236 ആയി. രാജ്യത്ത് 687 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിതരായി ചികിൽസയിൽ കഴിഞ്ഞ നാലു സ്വദേശി പൗരന്മാരും ഒരു പ്രവാസിയുമാണ് ഇന്ന് മരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ച 687 പേരിൽ 133 പേർ പ്രവാസികളാണ്. 550 പേർക്ക് സമ്പർക്കത്തിലൂടെയും 4 പേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത് നിലവിൽ 5590 പേർ വിവിധ ചികിൽസാലയങ്ങളിലായി കഴിയുന്നുണ്ട്.