ഉംറ നിർവഹിക്കാൻ തീർത്ഥാടകർക്ക് 3 മണിക്കൂർ സമയം അനുവദിക്കും

0

കോവിഡ്19 മൂലം നിർത്തിവെച്ചിരുന്ന ഉംറ പുനരാരംഭിക്കുമ്പോൾ ഓരോ തീർത്ഥാടകനും 3 മണിക്കൂർ സമയം ഉംറക്കായി അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. മക്കയിലെ വിവിധ ഭാഗങ്ങളിൽ ഇതിനായി ട്രയേജ് കേന്ദ്രങ്ങൾ ആരംഭിക്കും. ഈ കേന്ദ്രങ്ങൾ വഴി പുറപ്പെട്ട് മൂന്ന് മണിക്കൂർ കൊണ്ട് കർമങ്ങൾ തീർത്ത് തിരിച്ചെത്തണം.ഓരോ ദിവസവും ആറ് വ്യത്യസ്ത സമയങ്ങളിലായി ഇങ്ങനെ തീർത്ഥാടകർക്ക് ഉംറ നിർവഹിക്കാം. ഇതനുസരിച്ച് ദിവസവും 6000 പേർക്ക് ഉംറ നിർവഹിക്കാൻ സാധിക്കും. ആദ്യഘട്ടം ഒക്ടോബർ 4ന് ആരംഭിക്കുമ്പോൾ നിലവിൽ സ്വദേശികൾക്കും സൗദിയിൽ താമസിക്കുന്ന പ്രവാസികൾക്കുമാണ് അവസരം.ഇഅതമർന ആപ് വഴി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ഉംറക്ക് അവസരം ലഭിക്കുക. മൂന്ന് ഘട്ടങ്ങളിലായി വികസിക്കുന്ന ഉംറ തീർത്ഥാടനം സ്ഥിതി വിലയിരുത്തിയതിനു ശേഷം നവംബർ1 മുതൽ സൗദിക്ക് പുറത്തുള്ളവർക്ക് കൂടി ഉംറക്ക് അവസരം നൽകും.

Leave A Reply

Your email address will not be published.

error: Content is protected !!